തമിഴ്‌നാട്ടില്‍ ചുമരിടിഞ്ഞ് 11 മരണം.

30-accident-logoതിരുവള്ളൂര്‍: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ഗോഡൗണിന്റെ ചുമരിടിഞ്ഞ് വീണ് 11 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് സൂചന.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. കനത്തമഴയെ തുടര്‍ന്നാണ് ചുമര്‍ ഇടിഞ്ഞ് വീണത്. അപകടത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ജയലളിത പ്രത്യേക അന്വേഷണത്തിനായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ചെന്നൈയില്‍ കഴിഞ്ഞആഴ്ചയില്‍ കെട്ടിടം തകര്‍ന്നുവീണ് 42 തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top