തച്ചങ്കരി ഫൗണ്ടേഷന്റെ കീഴിലുള്ള മൂന്നാര്‍ കേറ്ററിംഗ് കോളേജ് സര്‍ക്കാറിലേക്ക് ലക്ഷങ്ങളുടെ നികുതിയടക്കാനുള്ളതായി കണ്ടെത്തല്‍. ലോക്കല്‍ഫണ്ട് ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്.
ഏകദേശം പത്തുവര്‍ഷത്തോളമായി സ്ഥാപാനം വസ്തു തൊഴില്‍ നികുതികള്‍ നല്‍കാതെ അനധികൃതമായാണ് നടത്തിവരുനതെന്നും ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടര്‍ ചാനലാണ് ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേറ്ററിംഗ് കോളേജ് നികുതി അടക്കാത്തത് മൂലം പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രണ്ട് ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണ മുള്ള കെട്ടിടത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ഡി ആന്റ് ഒ ലൈസന്‍സ് എടുക്കാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഗുരുതര ചട്ടലംഘനമാണ് നടത്തുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനത്തിനെതിരെ സമഗ്രമായി അന്വേഷണം നടത്തണമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



