തമിഴ്‌ സിനിമാതാരം പാണ്ഡു കോവിഡ്‌ ബാധിച്ചു മരിച്ചു

ചെന്നൈ:  പ്രശസ്‌ത തമിഴ്‌ ഹാസ്യനടന്‍ പാണ്ഡു കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ചെന്നൈയിലെ ആശുപത്രയില്‍ വെച്ച്‌ ഇന്ന്‌ രാവിലയാണ്‌ മരണം സംഭവിച്ചത്‌. 74 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ കുമദ കോവിഡ്‌ ബാധിച്ച ചികിത്സയിലാണ്‌.

കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നില ഇന്ന്‌ രാവിലെയാണ്‌ വഷളായത്‌.

തമിഴ്‌ സിനിമാരംഗത്തെ പഴയതലമുറയില്‍ പെട്ട എംജിആര്‍, ശിവാജി ഗണേശന്‍ മുതല്‍ പുതുതലമുറയിലെ വിജയ്‌, അജിത്‌ വരയുള്ളവരുമൊപ്പം വരെ അഭിനയിച്ചിട്ടുണ്ട്‌. 2004ല്‍ പുറത്തിറക്കിയ ഗില്ലി എന്ന ചിത്രത്തിലെ ഇദ്ദേഹത്തിന്റെ റോള്‍ ഏറെ ശ്രദ്ധേയമാകുന്നു.

തമിഴ്‌ സിനിമാ ഛായഗ്രാഹകന്‍ കെവി ആനന്ദ്‌, സംവിധായകന്‍ താമര എന്നിവര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top