പെരുന്നാള്‍ ഉഷാറാക്കാന്‍ ‘തമാശ’ ഇന്ന് തിയ്യേറ്ററുകളില്‍

പെരുന്നാള്‍ ഉഷാറാക്കാന്‍ മലപ്പുറത്ത് ചിത്രീകരിച്ച തമാശ ഇന്ന് ഇന്ന് തിയ്യേറ്ററിലെത്തുന്നു .  വിനയ് ഫോര്‍ട്ട് നായകനാകുന്ന റൊമാന്റിക് കോമഡിചിത്രം തമാശയാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനൊരുങ്ങി ഇന്ന് തിയ്യേറ്ററിലെത്തുന്നത്.

വിനയ് ഒരു അധ്യാപകന്റെ റോളിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷറഫ് ഹംസയാണ്. നേരത്തേ പ്രേമത്തിലെ ‘വിമല്‍സര്‍’ എന്ന കോളേജ് അധ്യാപകനെ അതിമനോഹരമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ വിനയ് ഫോര്‍ട്ടിന് കഴിഞ്ഞിരുന്നു. എന്നാല്‍ അതില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് തമാശയിലെ ശ്രീനി മാഷ് എന്ന കഥാപാത്രത്തെ വിനയ് പാകപ്പെടുത്തിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

 

കഷണ്ടിയുണ്ടാക്കിയ അപകര്‍ഷതാബോധത്തില്‍ വിവാഹം കഴിക്കാന്‍ പ്രയാസപ്പെടുന്ന ഈ മലയാളം അധ്യാപകന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുമെന്ന് ഉറപ്പ്.
ജനപ്രീതി നേടിയ നിരവധി കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിക്കാന്‍ സാധിച്ച വിനയ് ഫോര്‍ട്ടിന് ഈ ചിത്രം ഒരു മികച്ച ബ്രേക്ക് തന്നെ നല്‍കുമെന്നാണ് സിനിമാലോകം കരുതുന്നത്.

 

 

 

 

ഭാരതപ്പുഴയുടെ തീരത്തിന്റെ പ്രകൃതിഭംഗി ആവോളം ഒപ്പിയെടുത്ത് പൊന്നാനി കര്‍മ റോഡ്, തവനൂര്‍, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ ഈ സിനിമയുടെ ചിത്രീകരണം നടത്തിയിരിക്കുന്നത്.

ഹാപ്പി അവേഴ്‌സ് എന്റര്‍ടെയന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലശ്ശേരി, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് എ്ന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top