
മന്ത്രിമാരുടെ നേതൃത്വത്തിലുള്ള കരുതലും കൈത്താങ്ങും താലൂക്കതല അദാലത്തിന് തിങ്കളാഴ്ച (ഡിസംബര്‍ 9 ) തുടക്കമാവും. ഗവ.വിമെന്‍സ് കോളേജില്‍ രാവിലെ ഒന്‍പതിന് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായിരിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തും. ആന്റണി രാജു എം.എല്‍.എ, എം.പിമാരായ ഡോ.ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ റഹിം, മേയര്‍ ആര്യാ രാജേന്ദ്രന്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത്, വി.ശശി, എം.വിന്‍സെന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, വഴുതക്കാട് ഡിവിഷന്‍ കൗണ്‍സിലര്‍ രാഖി രവികുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവരും പങ്കെടുക്കും.
ഔപചാരിക ഉദ്ഘാടന ചടങ്ങിന് ശേഷം വിമന്‍സ് കോളേജില്‍ നടക്കുന്ന തിരുവനന്തപുരം താലൂക്ക് തല അദാലത്തിന് മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും. തിരുവനന്തപുരത്തിനു പുറമെ പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിലും അദാലത്തുകള്‍ തിങ്കളാഴ്ച തുടങ്ങും.
പരാതി സമര്‍പ്പിക്കേണ്ടത് എങ്ങനെ
karuthal.kerala.gov.in എന്ന സൈറ്റ് മുഖാന്തിമാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. പരാതിക്കാര്‍ക്ക് സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റര്‍ വഴിയോ താലൂക്ക് ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് വഴിയോ പരാതികള്‍ സമര്‍പ്പിക്കാം
കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളില്‍ ഒരുക്കിയ ഹെല്‍പ്പ് ഡെസ്‌ക് മുഖാന്തിരവും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികള്‍ ജില്ലാ കളക്ട്രേറ്റുകളില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോര്‍ട്ടല്‍ വഴി അയച്ച് നല്‍കും. പരാതികള്‍ പരിശോധിച്ച് വകുപ്പുകള്‍ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം അതേ പോര്‍ട്ടല്‍ വഴി തിരികെ നല്‍കും.
07/ 12/ 2024 വരെ ആകെ 8336 പരാതികളാണ് ലഭിച്ചത്.
തിങ്കളാഴ്ച്ച രാവിലെ തിരുവനന്തപുരം താലൂക്ക്തല അദാലത്ത് ഗവണ്‍മെന്റ് വിമണ്‍സ് കോളേജില്‍ നടക്കും. മുഖ്യമന്തി പിണറായി വിജയന്‍ താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉത്ഘാടനം നിര്‍വഹിക്കും.
തിങ്കള്‍ / ചൊവ്വ ദിവങ്ങളിലെ താലൂക്ക് തല അദാലത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ
9/12/ 2024 – തിരുവനന്തപുരം താലൂക്ക്
സ്ഥലം – ഗവ: വിമന്‍സ് കോളേജ്
പങ്കെടുക്കുന്ന മന്ത്രിമാര്‍ : വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍
9/12/ 2024 – കോഴഞ്ചേരി താലൂക്ക്
സ്ഥലം – റോയല്‍ ഓഡിറ്റോറിയം പത്തനംത്തിട്ട
പങ്കെടുക്കുന്ന മന്ത്രിമാര്‍ : വീണാ ജോര്‍ജ്ജ്, പി. രാജീവ്
9 /12/ 2024 – കോഴിക്കോട് താലൂക്ക്
സ്ഥലം – പി കൃഷ്ണപിള്ള മെമ്മോറിയല്‍ ഹാള്‍ കോവൂര്‍
പങ്കെടുക്കുന്ന മന്ത്രിമാര്‍ : പി.എ മുഹമ്മദ് റിയാസ് , എ കെ ശശീന്ദ്രന്‍
9 /12/ 2024 – കോട്ടയം താലൂക്ക്
സ്ഥലം – ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍
പങ്കെടുക്കുന്ന മന്ത്രിമാര്‍ : റോഷി അഗസ്റ്റിന്‍ , വി എന്‍ വാസവന്‍
9 /12/ 2024 – കണ്ണൂര്‍ താലൂക്ക്
സ്ഥലം – കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍
പങ്കെടുക്കുന്ന മന്ത്രിമാര്‍ : രാമചന്ദ്രന്‍ കടന്ന പള്ളി , ഒ ആര്‍ കേളു , പി. പ്രസാദ്
10/ 12 / 2024 – നെയ്യാറ്റിന്‍ക്കര താലൂക്ക്
സ്ഥലം – എസ് എന്‍ ഓഡിറ്റോറിയം
പങ്കെടുക്കുന്ന മന്ത്രിമാര്‍ : വി. ശിവന്‍കുട്ടി , ജി ആര്‍ അനില്‍
10/ 12 / 2024 – തലശേരി താലൂക്ക്
സ്ഥലം – കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാള്‍
പങ്കെടുക്കുന്ന മന്ത്രിമാര്‍ : രാമചന്ദ്രന്‍ കടന്ന പള്ളി , ഒ ആര്‍ കേളു , പി . പ്രസാദ്
10/ 12 / 2024 – മല്ലപ്പള്ളി താലൂക്ക്
സ്ഥലം – സെന്റ് ജോണ്‍സ് ബദനി ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മല്ലപ്പള്ളി
പങ്കെടുക്കുന്ന മന്ത്രിമാര്‍ : വീണാ ജോര്‍ജ്ജ് , പി. രാജീവ്
10/12/ 2024 – വൈക്കം താലൂക്ക്
സ്ഥലം – സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാള്‍ വൈക്കം
പങ്കെടുക്കുന്ന മന്ത്രിമാര്‍ – റോഷി അഗസ്റ്റിന്‍ വി എന്‍ വാസവന്‍
10/ 12/ 2024 – വടകര താലൂക്ക്
സ്ഥലം – വടകര മുനിസിപ്പല്‍ ടൗണ്‍ ഹാള്‍
പങ്കെടുക്കുന്ന മന്ത്രിമാര്‍ – പി.എ മുഹമ്മദ് റിയാസ് , എ കെ ശശീന്ദ്രന്‍
*അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍*
ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും)
സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)
വയോജന സംരക്ഷണം
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍
മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍
പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം
പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും
റേഷന്‍കാര്‍ഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങള്‍ക്ക്)
കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി
ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍
തണ്ണീര്‍ത്തട സംരക്ഷണം
അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍
പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
*പരിഗണിക്കാത്ത വിഷയങ്ങള്‍*
നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍
ലൈഫ് മിഷന്‍
ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷയങ്ങള്‍
വായ്പ എഴുതി തള്ളല്‍
പോലീസ് കേസുകള്‍
ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍
സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുളള)
ജീവനക്കാര്യം (സര്‍ക്കാര്‍)
റവന്യു റിക്കവറി – വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും
അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
അദാലത്ത് നടത്തുന്നതിനുള്ള വിശദമായ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ പല ഘട്ടങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 ഏപ്രില്‍-മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സമാനമായ പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




