ബെര്‍ലിന്‍: മാധ്യമപ്രവര്‍ത്തകരെയും ന്യൂനപക്ഷവിഭാഗക്കാരെയും താലിബാന്‍ തിരഞ്ഞുപിടിച്ച് കൊല്ലുന്നതായി റിപ്പോര്‍ട്ട്. ജര്‍മന്‍ ടി.വി. ചാനലായ ടോയിഷ് വെല്ലെയുടെ (ഡി.ഡബ്ല്യു) മാധ്യമപ്രവര്‍ത്തകന്റെ ബന്ധുവിനെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വധിച്ചു. മാധ്യമപ്രവര്‍ത്തകനെ തിരഞ്ഞൈത്തിയ സംഘമാണ് ബന്ധുവിനെ കൊന്നത്. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡി.ഡബ്ല്യു.വിന്റെ മറ്റ് മൂന്നു ജീവനക്കാരുടെ വീട്ടിലും സംഘം തിരച്ചില്‍ നടത്തി. മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ ലക്ഷ്യമിടുന്നതിന് തെളിവാണിതെന്ന് സ്ഥാപനം ആരോപിച്ചു.
മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഡി.ഡബ്ല്യു. ഡയറക്ടര്‍ ജനറല്‍ പീറ്റര്‍ ലിംബേര്‍ഗ് സംഭവത്തെ അപലപിച്ചു. അഫ്ഗാനിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ജാഗ്രതാമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഷിയാക്കളായ ഹസാര ഗോത്രവിഭാഗക്കാരെ താലിബാന്‍ ിരഞ്ഞുപിടിച്ച് പീഡിപ്പിക്കുകയും കോലപ്പെടുത്തുകയുമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇ്#റര്‍നാഷ്ണല്‍ പറഞ്ഞു. ഗസ്‌നി പ്രവിശ്യയിലെ മുണ്ടാറഖ്ത്തില്‍ ജൂലായി നാലിനും ആറിനും ഇടയില്‍ ഒന്‍പതു പേരെ അവര്‍ കോലപ്പെടുത്തി. ആറുപേരെ വെടിവെച്ചും മൂന്നുപേരെ പീഡിപ്പിച്ചുമാണ് കൊന്നത്. പുറംലോകമറിയാത്ത് മരണങ്ങള്‍ വേറെയുമുണ്ടാകാം. ഭരണമേറ്റെടുത്തതോടെ താലിബാന്‍ ന്യൂനപക്ഷപീഡനം തുടരുമെന്ന ഭീതിയും ആംനെസ്റ്റി പങ്കുവെക്കുന്നു.




