HIGHLIGHTS : Won the Inspire Award

പരപ്പനങ്ങാടി : കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നല്‍കുന്ന 2024-25 വര്‍ഷത്തെ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് അര്‍ഹനായ ജി എച്ച് എസ് നെടുവയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ വിനായക് ടി, ടാറ്റ ബില്‍ഡിങ് ഇന്ത്യ 2024-25 വര്‍ഷം സംസ്ഥാന തലത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തില്‍ ഫസ്റ്റ് റെണ്ണറപ്പ് ആവുകയും, കേരളത്തില്‍ നിന്ന് ദേശീയ തലത്തിലേയ്ക്ക് മത്സരിക്കുവാന്‍ യോഗ്യത നേടുകയും ചെയ്ത ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഋതുനന്ദ, എന്നീ പ്രതിഭകളെ സ്‌കൂള്‍ പി ടി എ അനുമോദിച്ചു.
10,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ്
ഇന്‍സ്‌പെയര്‍ അവാര്‍ഡ്. ശാസ്ത്രാധ്യാപിക കെ സൗമ്യ ആണ് ആശയങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയത്.
അനുമോദന സദസ്സില്‍ പി.ടി എ പ്രസിഡണ്ട് ശശികുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുഷ പ്രലോഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി ദേവി,ബി മനോജ് കുമാര്‍, കൃഷ്ണപ്രിയ അനുരൂപ് , രഘുനാഥന്‍ കൊളത്തൂര്‍,ബീന സക്കറിയ, വിനി, ശൈലജ തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു