HIGHLIGHTS : 'Takadhimi' Anapadi School organized annual art festival and send off
പരപ്പനങ്ങാടി: ചെട്ടിപ്പടി ആനപ്പടി ഗവ: എല്‍ പി സ്‌കൂളില്‍ ” തകധിമി ‘ എന്ന പേരില്‍ വാര്‍ഷിക കലോത്സവവും മേയ് മാസത്തില്‍ വിരമിക്കുന്ന പ്രധാനാദ്ധ്യാപിക സി.ഗീതക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.
യാത്രയയപ്പ് സമ്മേളനം പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ എ.ഉസ്മാന്‍ ഉല്‍ഘാടനം ചെയ്തു.
നഗരസഭാ ഡെപ്യൂട്ടി ചെയര്‍ പേര്‍സണ്‍ കെ ഷഹര്‍ബാനു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാരായ കെ.പി റംല ടീച്ചര്‍, വി കെ.സുഹറ, കെ കെ എസ് തങ്ങള്‍, ഇ ടി.സുബ്രഹ്‌മണ്യന്‍, റിട്ട: ഹെഡ്മാസ്റ്റര്‍മാരായ എന്‍. പി. അബു മാസ്റ്റര്‍, കെ.പ്രസന്ന, തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് സുനീര്‍, ബാലകൃഷ്ണന്‍ എ.വി, സി.ലത തുടങ്ങിയവര്‍ സന്നിഹിതരായി. യാത്രയയപ്പു നല്‍കിയ പ്രധാനാദ്ധ്യാപിക ഗീത.സി മറുമൊഴി പ്രസംഗം നടത്തി. എന്‍ പി മാനസ്, സ്റ്റാഫ് സെക്രട്ടറി ടി. വിജിത നന്ദി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ക്ക് ശേഷം ബിജേഷ് ചേളാരി അവതരിപ്പിച്ച ഹാസ്യ പരിപാടിയും ഉണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു