തമിഴ്നാട് സ്വദേശിയായ യുവ ടേബിള്‍ ടെന്നീസ് താരം ഡി. വിശ്വ (18) വാഹനാപകടത്തില്‍ മരിച്ചു. മേഘാലയയിലെ ഷാങ്ബംഗ്ല ഗ്രാമത്തില്‍വച്ച് എതിരെ വന്ന ട്രെയിലര്‍ ട്രക്ക് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
നിരവധി രാജ്യാന്തര, ദേശീയ മത്സരങ്ങളില്‍ കഴിവു തെളിയിച്ചിട്ടുള്ള താരമാണ് വിശ്വ. തമിഴ്‌നാട് അണ്ണാ നഗറിലെ കൃഷ്ണസ്വാമി ടേബിള്‍ ടെന്നിസ് അക്കാദമിയുടെ താരമാണ്.
83ാമത് സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സഹതാരങ്ങള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം. ഗുവാഹത്തിയില്‍ നിന്ന് ഷില്ലോംഗിലേക്ക് പോകുകയായിരുന്നു. വിശ്വയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിശ്വത്തിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.



