മലപ്പുറം: മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് തെരഞ്ഞെടുപ്പ് പ്രചരണ കാമ്പയിന്‍ സ്‌പെഷ്യല്‍ മീറ്റ് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തിലുടനീളം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ കാമ്പയിന്‍ നടത്തുമെന്നും ഇതിന്റെ ഭാഗമായി വ്യത്യസ്ത പ്രചരണ പരിപാടികള്‍ നടക്കുമെന്നും കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ് ലിം യൂത്ത് ലീഗ് മുനിസിപ്പല്‍, പഞ്ചായത്ത് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറുമാരുടെ പ്രത്യേക യോഗം അന്തിമ രൂപം നല്‍കി.
പാണക്കാട് ലീഗ് സൗധത്തില്‍ ചേര്‍ന്ന യോഗത്തില്‍ എ.പി.ഷരീഫ് അധ്യക്ഷത വഹിച്ചു.പി.ഉബൈദുള്ള എം.എല്‍.എ, മുസ് ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.എ സലാം, മുസ് ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറര്‍ കെ.പി. സവാദ് മാസ്റ്റര്‍ ഭാരവാഹികളായ എസ്.അദിനാന്‍, സലാം വളമംഗലം, റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത്, കുഞ്ഞിമാന്‍ മൈലാടി സംസാരിച്ചു.




