തിരൂരങ്ങാടി സ്വദേശിയായ ഉമ്മയു മകളും മത്സരിക്കുന്നു

തിരൂരങ്ങാടി : തദ്ദേശ തിരഞ്ഞെടുപ്പില്‍ മാതാവും മകളും ജനവിധി തേടുന്നു. തിരൂരങ്ങാടി പന്താരങ്ങാടിയിലെ കാടേങ്ങല്‍ മുസ്തഫയുടെ ഭാര്യ കെ സാബിറയും മകള്‍ അഡ്വ: ഷഹാനാ പര്‍വീനുമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തിരൂരങ്ങാടി നഗരസഭ കാരയില്‍ രണ്ടാം ഡിവിഷനില്‍ ഇടത് പക്ഷം നേതൃത്വം നല്‍കുന്ന ടീം പോസിറ്റീവിന്റെ സ്ഥാനാര്‍ഥിയാണ് സാബിറ.

ഇവരുടെ മകള്‍ അഡ്വ: ഷഹാന പര്‍വീന്‍ ജില്ലാ പഞ്ചായത്തിലേക്ക് കുറ്റിപ്പുറം ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കുറ്റിപ്പുറം പേര്‍ശ്ശന്നൂര്‍ സ്വദേശി ഫാസില്‍ ആണ് ഷഹാന പര്‍വീന്റെ ഭര്‍ത്താവ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top