Section

malabari-logo-mobile

വേശ്യാവൃത്തി തെരഞ്ഞെടുത്തത് മറ്റുമാര്‍ഗ്ഗമില്ലാത്തതിനാല്‍; ശ്വേത ബസു

HIGHLIGHTS : ഹൈദരാബാദ്: ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗമില്ലാതായതോടെയാണ് വേശ്യാവൃത്തിയിലെക്ക് തിരിഞ്ഞത് എന്ന് പ്രമുഖ തെന്നിന്ത്യന്‍ നടി ശ്വേത ബസുവിന്റെ വെളിപ്പെടുത്തല...

swetha-basuഹൈദരാബാദ്: ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗമില്ലാതായതോടെയാണ് വേശ്യാവൃത്തിയിലെക്ക് തിരിഞ്ഞത് എന്ന് പ്രമുഖ തെന്നിന്ത്യന്‍ നടി ശ്വേത ബസുവിന്റെ വെളിപ്പെടുത്തല്‍. വേശ്യാവൃത്തിക്കിടെ ബഞ്ചാരഹില്‍സിലെ ഒരു ഹോട്ടലില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ശ്വോത ബസുവിനെയും, ഒരു ബിസിനസുകാരനെയും ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നല്ല പാരമ്പര്യമുള്ള കുടുംബമായിരുന്നു തന്റേതെന്നും സിനിമയില്‍ എത്തിയതോടെ ജീവിത രീതി ഉയരുകയായിരുന്നു എന്നും എന്നാല്‍ ഇടക്ക് വെച്ച് അവസരങ്ങള്‍ കുറഞ്ഞതോടെ സാമ്പത്തികബുദ്ധിമുട്ടിലാവുകയായിരുന്നുവെന്നും ഇതുകൊണ്ടാണ് താന്‍ പെണ്‍വാണിഭ സംഘത്തോടൊപ്പം ചേര്‍ന്നതെന്നും ശ്വേത പറഞ്ഞു. ഇപ്പോഴോര്‍ക്കുമ്പോള്‍ ചെയ്തത് അബദ്ധമായി തോന്നുന്നുവെങ്കിലും ആ സാഹചര്യത്തില്‍ അത് ശരിയായിരുന്നുവെന്നും ശ്വേത പറഞ്ഞു. അതേസമയം താന്‍ മാത്രമല്ല മറ്റു ചില നായികമാരും ഈ രംഗത്ത് സജീവമാണെന്ന് ശ്വേത വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ശ്വേത തയ്യാറായില്ല.

sameeksha-malabarinews

മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിക്കുന്ന ശ്വേത സിനിമയില്‍ അഭിനയിച്ച് കിട്ടുന്നതിന്റെ ഇരട്ടി ഈ വഴിയിലൂടെ സമ്പാദിച്ചു എന്നാണ് റിപ്പോര്‍ട്ട്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ ടോളിവുഡില്‍ നിറഞ്ഞു നിന്ന താരമായിരുന്നു ശ്വേത. ശ്രീകാന്ത് അഡ്ഡാര്‍ സംവിധാനം ചെയ്ത കോതബംഗരുലോകം എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രം ‘ഇത് ഞങ്ങളുടെ ലോകം’ എന്ന പേരില്‍ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!