അടുത്ത ലക്ഷ്യം ഇന്ത്യയെന്ന് അയ്മന്‍ അല്‍ സവാഹിരി

Savahiriദുബായ്: അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഘടകം രൂപീകരിച്ചു. അല്‍ഖ്വയ്ദ പുറത്തുവിട്ട വീഡിയോ ടേപ്പിലൂടെയാണ് കമാന്‍ഡര്‍ അയ്മന്‍ അല്‍ സവാഹിരി ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇസ്ലാം നിയമവും, വിശുദ്ധ യുദ്ധവും പ്രചരിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും, ഇന്ത്യന്‍ ഘടകത്തെ പ്രഖ്യാപിച്ചുകൊണ്ട് അയ്മന്‍ അല്‍ സവാഹിരി പറഞ്ഞു.

ഓണ്‍ലൈന്‍ വഴിയാണ് ഈ വീഡിയോ ടേപ്പ് പുറത്ത് വിട്ടത്. 55 മിനിറ്റ് ദൈര്‍ഘ്യമുണ്ടിതിന്. വീഡിയോയിലൂടെ അഫ്ഗാനിലെ താലിബാന്‍ നേതാവ് മുല്ലാ ഒമറിന് പിന്തുണയും സവാഹിരി അറിയിച്ചു. അല്‍ ഖ്വയ്ദക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഐസീസിനും സവാഹിരി മുന്നറിയിപ്പ് നല്‍കി.

ബര്‍മ്മ, ബംഗ്ലാദേശ്, ഇന്ത്യന്‍ സംസ്ഥാനങ്ങളായ അസം, ഗുജറാത്ത്, അഹമ്മദാബാദ്, കശ്മീര്‍ എന്നിവിടങ്ങളിലെ മുസ്ലീങ്ങളെ അനീതിയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും രക്ഷിക്കുമെന്നും ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങള്‍ക്ക് നല്ല വാര്‍ത്തയായിരിക്കും അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ ശാഖയുടെ പ്രവര്‍ത്തനമെന്നും സവാഹിരി വീഡിയോയിലൂടെ പറയുന്നുണ്ട്.

അല്‍ഖ്വയ്ദ ഇന്ത്യയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന സാഹചര്യത്തില്‍ രാജ്യത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് രഹസ്യ അനേ്വഷണ വിഭാഗം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പോലിസ് സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണ ഭീഷണി ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നിര്‍ദ്ദേശം.

Share news
error: Content is protected !!
Scroll to Top