മഞ്ചേരിയില്‍ പൂട്ടിയ ബാറിന്റെ മാനേജര്‍ വിഷം കഴിച്ചു മരിച്ചു

BAR Managerമലപ്പുറം: നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചു പൂട്ടിയ മഞ്ചേരി റിലാക്‌സ് ബാറിന്റെ മാനേജര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ മൊളങ്ങ് തൊട്ടില്‍പ്പാലം സ്വദേശി കൊറ്റിക്കല്‍ വീട്ടില്‍ ലാല്‍ (45) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ റിലാക്‌സ് ബാറിലെ ടോയിലെറ്റില്‍ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി ബാര്‍ അടഞ്ഞ് കിടക്കുന്നത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇയാള്‍ എന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. ബാര്‍ തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നത്രെ അടുത്ത ദിവസം വരെ.

എന്നാല്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചതോടെ ബാറുകള്‍ ഇനിയൊരിക്കലും തുറക്കില്ലെന്ന് ബോധ്യമായതാണ് ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കള്‍ കരുതുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു. മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ലാലിന് ഭാര്യയും രണ്ട് മക്കളുമാണുള്ളത്.

Share news
error: Content is protected !!
Scroll to Top