ആര്‍ എസ് എസ് നേതാവിന്റെ കൊല; പ്രതികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം

RSSകണ്ണൂര്‍: തലശ്ശേരിക്കടുത്ത് ഡയമണ്ട് മുക്കില്‍ ആര്‍ എസ് എസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ ആദ്യമായാണ് പ്രതികള്‍ക്കെതിരെ യു എ പി എ ആക്ട് അനുസരിച്ച് കേസെടുത്തിരിക്കുന്നത്. എ ഡി ജി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രതേ്യക അനേ്വഷണസംഘമാണ് യു എ പി എ ആക്ട് കൂടി പ്രതികള്‍ക്കെതിരെ ചുമത്താന്‍ തീരുമാനിച്ചത്. കതിരൂര്‍ സ്റ്റേഷനിലാണ് ഈ കേസിലെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 8 പേരെ പ്രതി ചേര്‍ത്താണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

അതേസമയം ഫെയ്‌സ്ബുക്കില്‍ ഈ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പോസ്റ്റിട്ട സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ജയിന്‍ രാജിനെതിരെ പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു.

Share news
error: Content is protected !!
Scroll to Top