ഫെയ്‌സ്ബുക്ക് പോസ്റ്റ്; പി ജയരാജന്റെ മകനെതിരെ കേസെടുത്തു

jain face bookകണ്ണൂര്‍: ആര്‍ എസ് എസ് നേതാവ് മനോജിന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ അഭിപ്രായം എഴുതിയ ജയിന്‍ രാജിനെതിരെ പോലീസ് കേസെടുത്തു. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനാണ് ജയിന്‍രാജ്. ഐ ടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പി ജയരാജനെ വീട്ടില്‍ കയറി വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. മനോജ് കൊല്ലപ്പെട്ട ഉടനെയാണ് ‘ ഈ സന്തോഷ വാര്‍ത്താക്കായി എത്രകാലമായി കാത്തിരിക്കുന്നു…….. അഭിവാദ്യങ്ങള്‍………..പ്രിയസഖാക്കളേ…………’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ജയിന്‍രാജിട്ടത്. ഈ പോസ്റ്റിട്ട ഉടന്‍ തന്നെ സംഭവം വിവാദമാകുകയായിരുന്നു. തുടര്‍ന്ന് ജയിന്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും നിരവധിപേര്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍ തന്റെ അച്ഛനെ ക്രൂരമായി കൊല്ലാന്‍ ശ്രമിച്ച ആളുകളുടെ മരണത്തില്‍ ഒരു മകനെന്ന നിലയില്‍ താന്‍ സന്തോഷിക്കുമെന്ന് പറഞ്ഞ് ജയിന്‍ വീണ്ടും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് വീണ്ടും വിവാദമാകുകയായിരുന്നു. ജയിന്‍ രാജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവജനസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ആരാണ് മനോജിനെ കൊന്നത് എന്നതിന്റെ വ്യക്തമായ സൂചനായാണ് ജയിന്‍രാജിന്റെ പോസ്റ്റ് നല്‍കുന്നത് എന്നാണ് ആര്‍ എസ് എസ് ബിജെപി നേതൃത്വം ആരോപിക്കുന്നത്.

Share news
error: Content is protected !!
Scroll to Top