– മധുരക്കിഴങ്ങില്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ യുടെ കുറവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങളായ സീറോഫ്താല്‍മിയ, തിമിരം എന്നിവ മധുരകിഴങ്ങ് കഴിക്കുന്നതിലൂടെ നിയന്ത്രിക്കാം.
– മധുരക്കിഴങ്ങില്‍ പഞ്ചസാരയും അന്നജവും കൂടുതലാണ്, മാത്രമല്ല കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉണ്ട്, അതുകൊണ്ട് മധുരക്കിഴങ്ങ് പഞ്ചസാരയെ സാവധാനത്തില്‍ രക്തപ്രവാഹത്തിലേക്ക് വിടുകയും,രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
– മധുരക്കിഴങ്ങില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ ഉള്ളതിനാല്‍ ഇത് സെല്ലുലാര്‍ തലത്തില്‍ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.
– മധുരക്കിഴങ്ങ് നാരുകളാല്‍ സമ്പുഷ്ടമാണ്,കൂടാതെ ഇത് കുടലിന്റെ ആരോഗ്യവും,ദഹനവും മെച്ചപ്പെടുത്തുന്നതിനും അറിയപ്പെടുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




