കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് തൃശൂര്‍ കൊടര പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ വ്യക്തിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. കീഴടങ്ങിയ വ്യക്തിയുടെ പേര് ഡൊമനിക്ക് മാര്‍ട്ടിന്‍ എന്നാണെന്നും ഇയാള്‍ സ്വയം താനാണ് സ്‌ഫോടനം നടത്തിയത് എന്ന് അവകാശപ്പെട്ടതായും ക്രമസമാധാന ചുമതലയുളള എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ കൊച്ചിയില്‍ മാധ്യങ്ങളോട് വ്യക്തമാക്കി.
ഡൊമനിക് മാര്‍ട്ടിന്‍ യഹോവ സഭയുടെ വിശ്വാസിയാണെന്നും സ്‌ഫോടനം നടത്തിയത് താനാണെന്ന് തെളിയിക്കുന്ന ചില തെളിവുകള്‍ ഇയാള്‍ ഹാജരാക്കിയതായും എ ഡി ജി പി പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയതിന് ശേഷമെ ഏതെങ്കിലും തരത്തിലുള്ള തീര്‍പ്പുകളിലേക്ക് പോകാന്‍ കഴിയൂ എന്നും എ ഡി ജി പി പറഞ്ഞു.
ഇന്ന് രാവിലെ 9.30 മണിയോടെയാണ് കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ യോഗത്തില്‍ സ്‌ഫോടനമുണ്ടായത്. തുടര്‍ച്ചയായി മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു കുട്ടിയടക്കം രണ്ടുപേരുടെ നില ഗുരുതരമാണ്. ഈ സമയത്ത് 2500 പേരെങ്കിലും ഹാളിലുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




