സ്വാമി ഗംഗേശാനന്ദ കേസ്; ക്രൈംബ്രാഞ്ചിന് തിരിച്ചടി, കുറ്റപത്രം മടക്കി കോടതി

തിരുവനന്തപുരം: പേട്ടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഗംഗേശാനന്ദക്കെതിരായ കുറ്റപത്രം കോടതി മടക്കി. പൂജയ്‌ക്കെത്തിയ വീട്ടിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന മൊഴിയില്‍ പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.ഈ കേസിലാണ് ക്രൈം ബ്രാഞ്ച് തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്.

ലോക്കല്‍ പൊലീസിന്റെ സീന്‍ മഹസില്‍ സമയം രേഖപ്പെടുത്തിയതും ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ നിന്നും ചില വകുപ്പുകള്‍ കുറവ് ചെയ്തതിന്റെ രേഖകളിലെ അവ്യക്തതയും ചൂണ്ടികാട്ടിയാണ് കുറ്റപത്രം മടക്കിയത്. കോടതി ചൂണ്ടികാട്ടിയ കാര്യങ്ങള്‍ പരിശോധിച്ച് തിങ്കളാഴ്ച തന്നെ കുറ്റപത്രം വീണ്ടും സമര്‍പ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.

കേസ് ആദ്യം അന്വേഷിച്ചത് പേട്ട പോലീസാണ്. അന്ന് തയ്യാറാക്കിയ സീന്‍ മഹസര്‍ അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് കോടതി നിരീക്ഷിച്ചത്.
2017 മേയ് 19-നാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെട്ട സംഭവമുണ്ടാകുന്നത്. സ്വാമിയെ അക്രമിച്ച പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ പെണ്‍കുട്ടിയുടെ വീട്ടിലാണ് ഗംഗേശാനന്ദ കഴിഞ്ഞിരുന്നത്. ലൈംഗിക അതിക്രമം ചെറുക്കുന്നതിന്റെ ഭാഗമായാണ് സ്വാമിയെ അക്രമിച്ചത് എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഗംഗേശാനന്ദയ്‌ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ചത്.
ലൈംഗിക അതിക്രമം തടയാനാണ് സ്വാമിയെ അക്രമിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയിരുന്നതെങ്കിലും പിന്നീട് ഹൈക്കോടതിയിലടക്കം മൊഴിമാറ്റി. സ്വാമി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും തന്റെ സുഹൃത്തായിരുന്ന അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു അതിക്രമം നടത്തിച്ചത് എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top