HIGHLIGHTS : Parappanangady Municipality and Krishi Bhavan jointly celebrated Farmers Day
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയും കൃഷിഭവനും സംയുക്തമായി
ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു. വിപുലമായ പരിപാടികളോടെ കോക്കനട്ട് നഴ്സറി ഹാളിൽ വെച്ച് നടത്തിയ പരിപാടി പി.പി.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. നഗര സഭയിലെ മികച്ച കർഷകരെ പൊന്നാട അണിയിച്ചു ആദരിച്ചു. കർഷകർക്കുള്ള ഗിഫ്റ്റ് വൊച്ചർ കൈമാറി.
ചെയർപേഴ്‌സൺ കെ ഷഹർബാനു അധ്യക്ഷത വഹിച്ചു. നഗര സഭയിലെ മികച്ച സ്ത്രീ കർഷകർക്ക് ഡെപ്യൂട്ടർ ചെയർപേഴ്‌സൺ പൊന്നാട അണിയിച്ചു.
പദ്ധതി നിർവഹണം എന്ന വിഷയം വികസന കാര്യ സ്ഥിരം സമിതി മുസ്തഫ പി.വി.അവതരിപ്പിച്ചു. കൃഷി ഓഫീസർ സ്വാഗതം ആശംസിച്ച പരിപാടിയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി പരിസരം നിസാർ അഹമ്മദ്,
ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഖൈറുനീസ താഹിർ ,
കൗണ്സിലർമാരായ തുടിശ്ശേരി കാർത്തികേയൻ, റസാഖ് തലക്കകത്ത്, ബേബി അച്യുതൻ,കാസിം കോയ,സുഹറ,ജുബൈറിയ,
ഷാഹിദ,കെകെഎസ് തങ്ങൾ ചെട്ടിപ്പടി,സുബ്രമണ്യൻ,ഹസ്സൻ കോയ,സൈദലവി കോയ,ഗിരീഷ് കുമാർ,ഷമേജ്,ദീപ,സുമിറാണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എ.ഡി. സി, മെമ്പർ മാർ, ബാങ്ക് പ്രതിനിധികൾ, കർഷക പ്രതിനിധികൾ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. കൃഷി അസിസ്റ്റൻ്റ് സമീർ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു