‘സ്വച്ഛതാ ഹി സേവാ ‘ദേശീയ ക്യാംപയിന്‍ സന്നദ്ധ സംഘടനകള്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ ശുചീകരിച്ചു

HIGHLIGHTS : 'Swachhta Hi Seva' National Campaign Voluntary Organizations Clean Parappanangady Railway Station

പരപ്പനങ്ങാടി: ”സ്വഭാവ സ്വച്ഛത – സംസ്‌കാര്‍ സ്വച്ഛത’ എന്ന പ്രമേയവുമായി 2024 സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ രാജ്യത്തുടനീളം ‘സ്വച്ഛതാ ഹി സേവാ പഖ്വാഡ ‘ ആചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിട്ടതു പ്രകാരം പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരം വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ശുചീകരിച്ചു.

മലപ്പുറം വെസ്റ്റ് എന്‍ എസ്.എസും സതേണ്‍ റിയില്‍വെ പാലക്കാട് ഡിവിഷന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ശുചീകരണ ദൗത്യം പാലക്കാട് ഡിവിഷനല്‍ സീനിയര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ സി. മാണിക്യ വേലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ഗതി ശക്തി ടി.എം രാമന്‍കുട്ടി , എന്‍ എസ് എസ് മലപ്പുറം വെസ്റ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ രാജ് മോഹന്‍ പി.ടി, റെയില്‍വേസീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ നൗഷാദ് പി. എ ,
ചേളാരി ക്ലസ്റ്റര്‍ കണ്‍വീനര്‍ സിനു .പി കെ. ജൂനിയര്‍ എഞ്ചിനീയര്‍ പി.വിനോദ് കുമാര്‍, സ്റ്റേഷന്‍ മാനേജര്‍ രാജലക്ഷ്മി , എം. ഷൈനി, ടി.പി. സതീഷ് കുമാര്‍. എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

ബി ഇ എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എം.വി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സി.ബി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൂന്നിയുര്‍
,എസ്.എന്‍ ,എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എ എസ് എസ് യൂണിറ്റുകള്‍ ചേര്‍ന്ന് സ്റ്റേഷന് മുന്നില്‍ പൂന്തോട്ടവും നിര്‍മിച്ചു. സേവാഭാരതി പരപ്പനങ്ങാടി, ഡ്രൈവേര്‍സ് യൂണിയന്‍ ,വൈറ്റ്ഗാര്‍ഡ്, ബിഎംഎസ് യൂണിയന്‍, തുടങ്ങി വിവിധ സന്നദ്ധ സംഘടനകള്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. പങ്കെടുത്ത സന്നദ്ധ സംഘടനകള്‍ക്ക് റെയില്‍വേ പങ്കാളിത്ത സാക്ഷ്യപത്രം നല്‍കി ആദരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!