Section

malabari-logo-mobile

സ്വബറുദ്ധീന്റെ മരണം ഔദോഗിക കൃത്യ നിര്‍വഹണത്തിനിടെ ഔദോഗിക ബഹുമതികളോടെ വിട

HIGHLIGHTS : Swabaruddin's death during the performance of audogika kriya Farewell with honors

പരപ്പനങ്ങാടി : തിരൂര്‍ ഡി.വൈ എസ്.പി യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കുറ്റ അന്വേഷണ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ പൊലീസ് ഓഫീസര്‍ പരപ്പനങ്ങാടി ചെറമംഗലം മീനേടം സ്വദേശി സ്വബറുദ്ധീന്റെ മരണം ഔദോഗിക കൃത്യ നിര്‍വഹണത്തിനിടെ . താന്‍ തെരയുന്ന പ്രതിയുടെ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് സ്വബറുദീന്‍ ബോട്ടില്‍ കയറിയത്.

വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനക് ശേഷമാണ് ഈ പൊലീസ് ഉദ്യാഗസ്ഥന്‍ ഉല്ലാസ ബോട്ടില്‍ കയറിയത്. ബോട്ടിന്റെ മുകള്‍ ഭാഗം കറങ്ങി അടിഭാഗത്തേക്ക് പരിശോധനക്കിറങ്ങവെയാണ് ബോട്ട് ചെരിഞത് . താഴ് ഭാഗത്തെ ഗ്ലാസിട്ട ഭാഗം നീക്കാനാവാതെ താഴ് ഭാഗത്തുള്ളവരെല്ലാം രക്ഷപെടാനാവാതെ മുങ്ങി താഴുകയായിരുന്നു . ഇക്കൂട്ടത്തിലാണ് ഈ പൊലീസ് ഉദ്യാഗസ്ഥനും അകപ്പെട്ടത് .

sameeksha-malabarinews

28 ദിവസം പ്രായമായ കൈ കുഞ്ഞുള്‍പ്പെടെ പൊലീസ് സേനയിലെ സൗമ്യ മുഖമായ സ്വബുറുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ചെറുപ്പം മുതലെ മീനേടം ഗ്രാമത്തിന്റെ സ്‌നേഹ നിധിയായ കണ്ണിലുണ്ണിയാണ് സ്വബറുദ്ധീന്‍ . ഔദോഗിക ബഹുമതികളോടെയാണ് പൊലീസ് സേന സ്വബറുദ്ധീന് അന്ത്യ യാത്രയേകിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!