Section

malabari-logo-mobile

എങ്ങിനെ സഹിക്കും … എന്താശ്വാസ വാക്കുകളാണ് പരിഹാരമായുളളത്. വേരറ്റ കുടുംബത്തിന് മീതെ … നിലയറ്റ കടലിലാണ് കുന്നുമ്മല്‍ സെയ്തലവി

HIGHLIGHTS : Tanur boat accident kunnummal saidalavi

ഹംസ കടവത്ത്
പരപ്പനങ്ങാടി : എല്ലാം പോയി എല്ലാവരും പോയി
പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്തെ കുന്നുമ്മല്‍ സെയ്തലവി നിലയറ്റ കടലില്‍ തനിച്ചാണ്.
ഭാര്യയും മക്കളും തന്റെ വീട്ടില്‍ കൂടെയുണ്ടായിരുന്ന സഹോദരന്റെ ഭാര്യയും മക്കളും സഹോദര തുല്യനായി തന്നെ രക്ഷിതാവായി കാണുന്ന കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യയും മകനും എല്ലാവരും ഒരറ്റ നിമിഷം കൊണ്ട് കൈവിട്ടു പോയി. ഇനി എന്ത് ? സെയ്തലവി യുടെയും സമാന ദു:ഖ ഭാരം ചുമക്കുന്ന സഹോദരന്‍ സിറാജിനും സഹോദര തുല്യനായി കുടുംബത്തില്‍ ജീവിച്ചു വരുന്ന തെക്കന്‍ കേരളീയനായ ജാബിറിനും ഒറ്റയടിക്ക് കണ്ണില്‍ ഇരുളടഞ്ഞു പോയി. തീരവും തിരയും കടലും തോണിയുമെല്ലാം നന്നായി അറിയുന്ന മക്കളും ജീവിത പങ്കാളികളും പുഴയില്‍ മുങ്ങിമരിച്ചെന്ന വാര്‍ത്ത ഇവര്‍ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. പറക്ക മുറ്റാത്ത മക്കളും ഇണകളും ഇല്ലാതെ ഒറ്റപെടലിന്റെ നടുവില്‍ എന്താണ് പരിഹാരമെന്ന് ആശ്വാസിപ്പിക്കാന്‍ പോലുമാകാതെ നാട്ടുകാരും സുഹൃത്തുക്കളും സെയ്തലവിയുടെ മുന്നില്‍ അശക്തരാവുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!