യുവാക്കളുടെ മനം കവര്‍ന്ന് സുസുക്കി ബാന്‍ഡിറ്റ്‌

സുരേഷ് രാമകൃഷ്ണന്‍
ജാപ്പാനീസ് വാഹന നിർമാതാക്കളായ സുസുക്കി പുതിയ ബൈക്കുമായ് ഇൻഡോനേഷ്യൻ ഓട്ടോ എക്സ്പോയിൽ.

GIIAS 2018 (Gaikindo Indonesia international auto show) ൽ നടന്ന 
എക്സ്പോയിലാണ്  സുസുക്കിയുടെ 150cc സീരിസിലുള്ള പുതിയ ബൈക്ക് ബാൻഡിറ്റ് അവതരിപ്പിച്ചത് .

 

ഇന്ത്യയിലിറങ്ങിയ ജിക്സറിന്റ പരിഷ്കരിച്ച പതിപ്പായാണ് ബാൻഡിറ്റ് എത്തുന്നത്. ഇന്തൊനേഷ്യയിലെ സ്ട്രീറ്റ് ബെക്കിന്റെ വലിയ വിപണ സാധ്യത പ്രതീക്ഷിച്ചാണ് സുസുക്കിയുടെ പുതുവരവ്.നിലവിൽ
ഇന്ത്യൻ ജിക്സറിൽ ഉപയോഗിച്ചിരിക്കുന്ന 150 cc എഞ്ചിനാണ് ബാൻഡിറ്റിനും ഉപയോഗിച്ചിരിക്കുന്നത് ,
എന്നാൽ പവറിൽ നേരിയ വർദ്ധനവുമായാണ് ബാൻഡിറ്റ് കുതിക്കുന്നത്. 150 cc ജിക്സറിൽ 14.8
BHP പറവും, 14 NM ടോർക്കും ലഭിക്കുമ്പോൾ ബാൻഡിറ്റിൽ ഇത് 19.2  BHP പവറും , 14 NM ടോർക്കുമായിരിക്കും.
147.3 സി സി സിംഗിൾസിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് 6 സ്പീഡ് ഗിയർബോക്സിൽ ഈ കരുത്ത് ഉല്പാദിപ്പിക്കുന്നത്. 

 

വ്യത്യസ്തമായ എൽ ഇ ഡി ഹെഡ് ലാംപാണ് ബാൻഡിന്റെ മിഴികൾ. അതുപോലെ ടെയ്ൽ ലാംപും എൽ ഇ ഡി യിലേക്ക്വഴിമാറി കൊടുത്തു. ഫ്ളാറ്റ് ഹാൻഡിൽ
കൂടുതൽ സ്പോട്ടി ലുക്ക് നല്കുന്നു. ഫുൾ ഡിജിറ്റങ്ങൾ ഇൻസ്ട്രുമെന്റ് കൺസോൾ മീറ്റർ പാനലിന് കൂടുതൽ
വ്യക്തത നല്കുന്നു. വിശാലമായ ഫ്യുവൽ ടാങ്ക് നീണ്ടു നിവർന്ന് എഴുന്നിരിക്കുന്നത്ഒരു മസ്ക്കുലാർ സൗന്ദര്യം നല്കുന്നു .

സുസുക്കിയുടെ മറ്റു ബൈക്കുകളുടെ പരമ്പരാഗത രൂപസാദൃശ്യ തോന്നിപ്പിക്കുന്ന ടെലിസ്കോപ്പിക്ക് ട്യൂബും ഹെഡ് ലാംപ് ഡിസൈൻ കോമ്പിനേഷനും സുസുക്കി
കൈവിട്ടിട്ടില്ല എന്ന് ചിലപ്പോൾ സംശയം തോന്നിയേക്കാം. പിന്നിൽ മോണോ ഷോക്ക് അബ്സോർബറാണ്ഉ പയോഗിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷിക്കായ് മുന്നിലും, പിന്നിലും ഡിസ്ക് ബ്രേക്ക് ഉപയോഗിച്ച സുസുക്കി
ബാൻഡിറ്റിൽ ABD ഉപയോഗിച്ചിട്ടില്ല. ഇന്ത്യയിൽ 150cc യിൽ ജിക്സർ ഉള്ളതു കൊണ്ട് ബാൻഡിറ്റ് ഇന്ത്യയിൽ അവതരിക്കാൻ സാധ്യത കുറവാണെന്നണ് കരുതുന്നു. 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •