HIGHLIGHTS : Suspect in stabbing case arrested after months
കോഴിക്കോട് : കത്തിക്കുത്ത് കേസില്‍ ജാമ്യത്തി ലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. തിരുവനന്തപുരം സുഭവനില്‍ സുജിത്തി(40)നെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജൂലൈ 17നായിരുന്നു കേസിന് ആസ്പദമായ സംഭവം. റെയില്‍വേ സ്റ്റേഷനുസമീപം ഫുട്പാത്തില്‍ സുഹൃത്തുമായി സംസാരിച്ചുകൊ ണ്ടിരുന്ന യാളെ ഒരുപ്രകോപന വുമില്ലാതെ സുജിത്ത് കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചു.
ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടി. ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചു. നഗരത്തില്‍ കണ്ടംകുളത്തുവച്ച് എസ്‌ഐ ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാ ന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു