ഫോക്ക് ഫെസ്റ്റ് നടന്നു

വള്ളിക്കുന്ന് : സിപിഐ എം വള്ളിക്കുന്ന് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഫോക്ക് ഫെസ്റ്റ് നടന്നു. കൊടക്കാട് എയുപി സ്‌കൂളില്‍ നടന്ന ഫോക്ക് ഫെസ്റ്റ് സിനിമ താരം രമാദേവി ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മറ്റിയംഗം ടി പ്രഭാകരന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ്, ഏരിയ കമ്മറ്റിയംഗം കെ കെ സാജിദ, ലോക്കല്‍ കമ്മറ്റി സെക്രട്ടറി അനീഷ് വലിയാട്ടൂര്‍, പഞ്ചായത്തംഗം രാജി കല്‍പാലത്തിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. എ കെ പ്രഭീഷ് സ്വാഗതവും പി സനീഷ് നന്ദിയും പറഞ്ഞു.

ഇതോടനുബന്ധിച്ച് നൃത്ത സംഗീത വിരുന്നും പ്രാദേശിക ഗായകരെ ഉള്‍പ്പെടുത്തി ‘എല്ലാരും പാടണ്’ സംഗീത പരിപാടിയും നടന്നു.
ഒപ്പന, തിരുവാതിരക്കളി, നാടോടി നൃത്തം, നൃത്ത ശില്‍പ്പം എന്നിവയും
അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top