കാപ്പ ഉത്തരവ് ലംഘിച്ച പ്രതി അറസ്റ്റില്‍

തിരൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച കേസില്‍ കൂട്ടായി സ്വദേശി കൂട്ടാളന്റെ പുരക്കല്‍ റമീസ് ബാബു (24)വിനെ തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.

മയക്കുമരുന്ന്, കൊലപാതക ശ്രമം കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിത്. നിര്‍ദിഷ്ട സമയത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ ഹാജരാകാനുള്ള ഉത്തരവാണ് പ്രതി ലംഘിച്ചത്.

കാപ്പ ഉത്തരവിനു ശേഷവും ഇയാള്‍ മറ്റൊരു കേസില്‍ ഉള്‍പ്പെട്ടിരുന്നു.
മജിസ്‌ട്രേട്ടു മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top