ശോഭ പറമ്പ് ക്ഷേത്രത്തിലും നടക്കാവ് മസ്ജിദിലും മോഷണം നടത്തിയ പ്രതി പിടിയില്‍

HIGHLIGHTS : Suspect arrested for stealing from Sobha Paramb Temple and Nadakav Masjid

താനൂര്‍: ശോഭ പറമ്പ് ക്ഷേത്രത്തിലും നടക്കാവ് മസ്ജിദിലും മോഷണം നടത്തിയ പ്രതി പാലക്കാട് നിന്നും താനൂര്‍ പോലീസിന്റെ പിടിയില്‍. കരുവാരക്കുണ്ട് ദാസന്‍ ( 46 ) എന്നയാളെയാണ് താനൂര്‍ പോലീസ് മണിക്കൂറുകള്‍ക്കകം മികച്ച അന്വേഷണത്തിലൂടെ പിടികൂടിയത് .

മോഷ്ടാവ് ട്രെയിനില്‍ വന്നിറങ്ങി മോഷണം നടത്തിയ ശേഷം ട്രെയിനില്‍ ഷൊര്‍ണൂര്‍ കോഴിക്കോട് എന്നിവിടങ്ങളില്‍ കറങ്ങി, പാലക്കാട്, പോയി ലോഡ്ജില്‍ റൂം എടുത്ത് താമസിച്ചു വരികയായിരുന്നു. താനൂര്‍ ശോഭ പറമ്പ് ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലും നടക്കാവ് മുഹ് യിദ്ദീന്‍ ജുമാമസ്ജീദിലും കഴിഞ്ഞ ഞായറാഴ്ച പുലര്‍ചെ 2 മണിക്കും മൂന്ന് മണിക്കും ഇടയിലാണ് മോഷണം നടത്തിയത്. ഇരു ആരാധ ലയാങ്ങളിലെയും ഭണ്ഡാരങ്ങള്‍ പൊളിച്ച് പണം കവര്‍ന്നെടുക്കുകയായിരുന്നു.,

sameeksha-malabarinews

ഉടനെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുകയും രണ്ട് സ്ഥലങ്ങളിലേയും സി.സി.ടി.വികളില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു, ക്ലിയര്‍ ഇല്ലാത്തതിനാല്‍ മോഷ്ടാവ് ആരാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും താനൂര്‍ Dysp ബെന്നി വി. വി യുടെ നേതൃത്വത്തില്‍ , ഇന്‍ സ്പ്കടര്‍ ടോണി ജെ മറ്റം, എസ്.ഐ. മാരായ എന്‍. ആര്‍. സുജിത് , സുകീഷ്, എ എസ് ഐ സലേഷ്, ലിബിന്‍, സെബാസ്റ്റ്യന്‍ സുജിത് താനൂര്‍ ഡാന്‍സഫ് എസ് ഐ പ്രമോദ്, അനീഷ് ബിജോയ് എന്നിവരടങ്ങിയ അന്വേഷണ സംഘം അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!