വിരിയാനായ മയിലിന്റെ മുട്ടകള്‍ക്കും വിരിഞ്ഞ കുഞ്ഞുങ്ങള്‍ക്കും സംരക്ഷകനായി വള്ളിക്കുന്ന് സ്വദേശി

വള്ളിക്കുന്ന് :വിരിയാനായ മയിലിന്റെ മുട്ടകള്‍ക്കും വിരിഞ്ഞ കുഞ്ഞുങ്ങള്‍ക്കും രാത്രിയിലും സംരക്ഷകനായി വള്ളിക്കുന്ന് സ്വദേശി.
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ മുണ്ടിയന്‍ക്കാവ് പറമ്പിന് സമീപമാണ് മയില്‍ മുട്ടകള്‍ കണ്ടത്. സ്ഥലം ഉടമ സ്വന്തം പറമ്പിലെ കാടുകള്‍ വെട്ടി തെളിക്കുന്നതിടെയാണ് മയില്‍ മുട്ടകള്‍ കണ്ടത്. തീറ്റ തേടി പോയ അമ്മ മയില്‍ തിരിച്ചെത്തിയപ്പോള്‍ സമീപത്തെ തെരുവ് നായ കൂട്ടത്തെ കണ്ട് പേടിച്ചു ദൂരേക്ക് പറന്നു പോവുകയും ചെയ്തു.

വൈകീട്ട് ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ആണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെനക്കലില്‍ സ്റ്റുഡിയോ നടത്തുന്ന കാക്കാനാരി വീട്ടിലെ ഫൈന്‍ മുസ്തഫയോട് വീട്ടുകാര്‍ കാര്യം പറയുന്നത്. സ്ഥലത്ത് പോയി നോക്കിയപ്പോള്‍ വിരിയാന്‍ പാകമായ നാല് മുട്ടകളും വിരിഞ്ഞു നില്‍ക്കുന്ന ഒരു മയില്‍ കുഞ്ഞിനേയും കണ്ടത്.

ഉടന്‍ തന്നെ മാധ്യമ പ്രവര്‍ത്തകനായ സുഹൃത്തിനെ വിവരം അറിയിച്ചു. അദ്ദേഹം ആര്‍. ആര്‍. ടി ടീമിനെയും വാര്‍ഡ് അംഗം അജയ് ലാലിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് രാത്രി എട്ട് മണിയോടെ ആര്‍. ആര്‍. ടി അംഗം നൗഫല്‍ സ്ഥലത്തെത്തി മുട്ടകളും രണ്ട് കുഞ്ഞുങ്ങളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മൂന്നര മണിക്കൂര്‍ ആണ് മുസ്തഫ മയില്‍ കുഞ്ഞുങ്ങള്‍ക്കും മുട്ടകള്‍ക്കും കാവല്‍ നിന്നത്

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top