പരപ്പനങ്ങാടിയില്‍ ഡ്രൈവിംഗ് സ്‌കൂളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ അപ്പൂസ് ഡ്രൈവിംഗ് സ്‌കൂളില്‍ മോഷണം നടത്തി ഒന്നര ലക്ഷം രൂപ കവര്‍ച്ച ചെയ്ത പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി തെക്കരകത്ത് അബ്ദുല്‍ റസാക്ക് ടി (34) ആണ് പിടിയിലായത്.

കഴിഞ്ഞമാസം സെപ്റ്റംബര്‍ 20-ാ0 തീയതി രാത്രിയാണ് സംഭവം നടന്നത്. മൂന്നു വാഹനത്തിന്റെ ടാക്‌സ് അടയ്ക്കുന്നതിനായി ഏല്‍പ്പിച്ച തുക സ്ഥാപനത്തില്‍ വെച്ച് പൂട്ടിപ്പോയ അപ്പൂസ് ഡ്രൈവിംഗ് സ്‌കൂളിന്റെ ഓഫീസാണ് പ്രതി ആയുധം ഉപയോഗിച്ച് കുത്തി തുറന്ന് പണം അപഹരിച്ചത്. തുടര്‍ന്ന് പോലീസ് സമാനമായിട്ടുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷിച്ചതിലാണ് പ്രതി പിടിയിലായത്.

മോഷണം നടത്തി കിട്ടുന്ന പൈസ ഉപയോഗിച്ച് ആര്‍ഭാടം ജീവിതം നയിക്കുന്ന അബ്ദുള്‍ റസാക്ക് മുന്‍പ് സമാനമായിട്ടുള്ള രീതിയില്‍ കുറ്റകൃത്യം ചെയ്തതിന് മലപ്പുറം നിലമ്പൂര്‍, കോട്ടക്കല്‍ തൃശ്ശൂരില്‍ ഈസ്റ്റ്, ഹേമാംബിക നഗര്‍ സ്റ്റേഷനിലും കേസുകള്‍ ഉണ്ട്. മോഷണം നടത്തി കിട്ടിയ തുക ഉപയോഗിച്ച് ഇയാള്‍ ചെന്നൈയിലും കോയമ്പത്തൂര്‍ എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ആര്‍ഭാട ജീവിതം നയിച്ചിരുന്നു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയാണെങ്കിലും ഇയാള്‍ നാട്ടില്‍ പോകാതെ സ്ഥിരമായി മോഷണവുമായി കഴിയുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.

ഇയാള്‍ വീണ്ടും മോഷണം നടത്തുന്നതിനായി അഞ്ചുദിവസം മുമ്പ് പരപ്പനങ്ങാടിയില്‍ വരികയും പോത്തിനെ പരിപാലിക്കുന്നതിനായി ജോലി ചെയ്യുന്നു എന്ന വ്യാജേന ഇവിടെ തുടരുകയുമായിരുന്നു. എന്നാല്‍ പരപ്പനങ്ങാടി പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്്‌യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. malabarinews

കളവുകള്‍ തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിര്‍ദ്ദേശാനുസരണം താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ മേല്‍നോട്ടത്തില്‍ പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, അബൂബക്കര്‍ കോയ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ അനില്‍കുമാര്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മറ്റു കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top