ലക്ഷങ്ങളുടെ കാമറ മോഷ്ടിച്ച പ്രതി പിടിയിൽ

തൃശൂർ : തൃശൂർ നഗരത്തിലെ ക്യാമറക്കടയിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന കാമറകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. എറണാകുളം വല്ലാർപാടത്ത് താമസിക്കുന്ന മാനന്തവാടി സ്വദേശി ഫൈസൽ (35) ആണ് പിടിയിലായത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന ക്യാമറ മോഷണക്കേസുകളിൽ ഇയാൾക്ക് പങ്ക് ഉണ്ടന്നാണ് സൂചന. സംസ്ഥാനത്തെ സമാന കേസുകളിൽ ഇയാളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്‌മുഖ് പറഞ്ഞു.

കഴിഞ്ഞ 10 നാണ് കേസിനാസ്‌പദമായ സംഭവം. നഗരത്തിലെ കടയിൽ നിന്ന് ക്യാമറകളും ലെൻസുകളും ഉൾപ്പെടെ 14 ലക്ഷത്തോളം വില വരുന്ന സാധനങ്ങളാണ് പ്രതി മോഷ്‌ടിച്ചത്. സിസിടിവി വിച്ഛേദിച്ച് ഷട്ടർ പൊളിച്ചായിരുന്നു മോഷണം. മോഷ്ടിച്ച ക്യാമറകളിൽ പകുതി പ്രതി മറ്റൊരു ബാഗിലാക്കി സമീപത്തെ വീടിന് പിറകിലെ മോട്ടോർ ഷെഡിൽ ഒളിപ്പിച്ചു. ചാക്കിൽ കെട്ടിയ നിലയിൽ ക്യാമറകൾ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു. ബാക്കി പ്രതിയുടെ വീട്ടിൽ നിന്ന് കിട്ടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top