
മലപ്പുറം :16.63 കിലോ കഞ്ചാവും 20 ലക്ഷത്തിലധികം രൂപയുമായി സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. കോട്ടക്കൽ ഔഷധി റോഡിൽ വെള്ളക്കാട് വീട്ടിൽ വി കെ ഷഫീർ (34) ആണ് പിടിയിലായത്. ഞായർ 6 വൈകിട്ട് മുന്നോടെ ചങ്കുവെട്ടി കോട്ടക്കൽ റോഡിൽ എക്സൈസ് കമീഷണർ സ്ക്വാഡും കുറ്റിപ്പുറം എക്സൈസ് റേഞ്ചും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
പരിശോധനയിൽ ഇയാളുടെ മോട്ടോർ സൈക്കിളിൽ നിന്ന് 5.100 കിലോ കഞ്ചാവും 310 രൂപയും കണ്ടെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11.503 കിലോ കഞ്ചാവും 20,88,500 രൂപയും കണ്ടെടുത്തു.
കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ അഖിൽദാസ്, വി സച്ചിൻദാസ്, ഇ പ്രവീൺ, കുറ്റിപ്പുറം എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീ സർ പി പി പ്രമോദ്, പി ലെനിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അലക്സ്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ ദിവ്യ, ഡ്രൈവർ കെ ഗണേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




