
പാണ്ടിക്കാട് : വെട്ടിക്കാട്ടിരി ചുങ്കത്തകുന്ന് കെ കെ പുരക്കൽ പ്രദീപിന്റെ വീടിനോട് ചേർന്ന കിണറ്റിൽ അകപ്പെട്ട മൂർഖൻ പാമ്പിന് രക്ഷകരായി ട്രോമാകെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ്. ഇര പിടിക്കുന്നതിനിടയിലാണ് പാമ്പ് കിണറ്റിലേക്ക് വീണത്.
രാവിലെ വീട്ടുകാർ വെള്ളം കോരുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്.
വിവരം അറിയിച്ചതിനെ തുടർന്ന് ട്രോമാകെയർ പ്രവർത്തകനും കേരള വനം വകുപ്പ് സ്നേക്ക്സർപ്പ റെസ്ക്യുവർ ആയ മുജീബ് പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ ട്രോമാകെയർ പ്രവർത്തകരായ അസീസ് വളരാട്, സക്കീർ കാരായ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




