പരപ്പനങ്ങാടി കല്യാണ ഹാളിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല പൊട്ടിച്ച പ്രതി പിടിയിൽ

പരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടിയിലുള്ള കൺവെൻഷൻ സെന്ററിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല പൊട്ടിച്ച പ്രതി പിടിയിൽ. കേസിൽ ചിറമംഗലം തിരിച്ചിലങ്ങാടി ഫൈസൽ ടിപി എന്നയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു .

കല്യാണത്തിൽ പങ്കെടുക്കാൻ വന്ന വികെ പടിയിലുള്ള അൻവർ സാദത്ത് എന്നയാളുടെ ഒന്നര വയസ്സുള്ള മകളുടെ കഴുത്തിൽ കിടന്നിരുന്ന ഒരു പവനോളം വരുന്ന സ്വർണ്ണമാലയാണ് പൊട്ടിച്ചു കൊണ്ടുപോയത് .

പരാതി ലഭിച്ചത് പ്രകാരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഓഡിറ്റോറിയത്തിൽ വച്ച് ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുട്ടിയെ ഒരു ബന്ധു കൈകഴുകിക്കുന്ന സമയം പ്രതി കുട്ടിയെ കൈ കഴുകാൻ സഹായിക്കുന്നതിനിടെ മാല പൊട്ടിച്ചു കൊണ്ടുപോവുകയായിരുന്നു.

പ്രതിയുടെ വീട്ടിൽ നിന്നും പ്രസ്തുത മാല കണ്ടെടുത്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top