സുഷമ സ്വരാജുമായി ജോണ്‍ കെറി ചര്‍ച്ച നടത്തി

Sushama-John-kerryന്യൂയോര്‍ക്ക് : വിദേശകാര്യമന്ത്രി സുഷമസ്വരാജുമായി യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ടെലഫോണില്‍ ചര്‍ച്ച നടത്തി. വിദേശ കാര്യ മന്ത്രാലയത്തിന്റെ ചുമതലയേറ്റ സുഷമാ സ്വരാജിനെ ജോണ്‍കെറി അഭിനന്ദിച്ചു.

ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്ന കാര്യവും വ്യാപരബന്ധം മെച്ചപ്പെടുത്തുന്ന കാര്യവും സംസാരിച്ചു.

സാര്‍ക്ക് രാജ്യങ്ങളുമായി ഇന്ത്യയുടെ സഹകരണം സംബന്ധിച്ച് സുഷമാ സ്വരാജ് കെറിയെ ബോധ്യപ്പെടുത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top