അബ്ദുളളക്കുട്ടിക്കെതിരെയുള്ള പരാതി; മൊഴി നല്‍കാന്‍ സരിതക്ക് ഇന്ന് അവസാന അവസരം

saritha-mos_031114041640തിരു: എപി അബ്ദുള്ളകുട്ടി എംഎല്‍എ തന്നെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ്രപതി സരിത എസ് നായര്‍ക്ക് കോടതി മുമ്പാകെ മൊഴി നല്‍കാനുള്ള അവസാന അവസരം ഇന്ന്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് മൊഴി നല്‍കേണ്ടത്. കോടതി അഞ്ച് തവണ ഹാജരാകാന്‍ ആവശ്യപെട്ടിട്ടും നിസാര അസൗകര്യങ്ങള്‍ കാണിച്ച് സരിത ഒഴിഞ്ഞുമാറുകയായിരുന്നു.

അബ്ദുള്ളക്കുട്ടി എംഎല്‍എ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു എന്നായിരുന്നു സരിത എസ് നായര്‍ പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ നിയമപ്രകാരമുള്ള മൊഴി നല്‍കാന്‍ പോലീസ് 3 തവണയും കോടതി അഞ്ച് തവണയുമാണ് സരിതയോട് ആവശ്യപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് ആദ്യം പറഞ്ഞ സരിത പിന്നീട് പല ഒഴിവുകളുമായി ഇതില്‍ നിന്നും മാറുകയായിരുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സരിത ഹൃദയ സംബന്ധമായ അസുഖം മൂലം ചികില്‍സയിലാണെന്നായിരുന്നു അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഇതേതുടര്‍ന്ന് ഇന്ന് തന്നെ ഹാജരാകാനുള്ള നിര്‍ദ്ദേശമാണ് കോടതി നല്‍കിയത്. അതേസമയം കോടതി മുമ്പാകെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം ഹാജരാക്കി മൊഴി നല്‍കാന്‍ കൂടുതല്‍ സമയം അഭിഭാഷകന്‍ ആവശ്യപ്പെട്ടേക്കു മെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top