സെക്‌സ് വര്‍ക്കേഴ്‌സിന് മാത്രമായി ഇന്ത്യയില്‍ ഒരു സ്‌കൂള്‍

imagesമുംബൈ: ഇന്ത്യയില്‍ വേശ്യാവൃത്തി ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍ക്കായി ഒരു സ്‌കൂള്‍ പ്രവൃത്തിക്കുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ഈ സ്‌കൂള്‍. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് മാര്‍ക്കറ്റാണ് സാംഗ്ലിയിലുള്ളത്. അവര്‍ ബെറ്റര്‍ വേള്‍ഡ് എന്ന ചാനലില്‍ അപ് ലോഡ് ചെയ്ത വീഡിയോയിലാണ് വോശ്യാവൃത്തി നയിക്കുന്നവര്‍ക്ക് വിദ്യഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്‌കൂളിനെ കുറിച്ചുള്ള വിവരങ്ങള്‍ വിശദമാക്കുന്നത്.

വിംബിള്‍ഡണ്‍ ഓഫ് ചെസ് എന്നും അറിയപ്പെടുന്ന ഇവിടെയാണ് ഇന്ത്യയിലെ ആദ്യത്തെ സെക്‌സ് വര്‍ക്കേഴ്‌സ് സ്‌കൂള്‍ ഉള്ളത്. അവര്‍ ബെറ്റര്‍ വേള്‍ഡ് നടത്തിയ മല്‍സരത്തില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കിയ ഈ വീഡിയോ തയ്യാറാക്കിയത് ജനാര്‍ദ്ദന്‍ ചിക്കാനയാണ്.

ഇവിടെ പ്രധാനമായും പഠിപ്പിക്കുന്നത് വായിക്കാനും, എഴുതാനും, കണക്കുമാണ് . കുടുംബത്തിലെ ദാരിദ്ര്യവും മറ്റു ബുദ്ധിമുട്ടുകളും കാരണമാണ് വേശ്യാവൃത്തിയിലേക്ക് വന്നതെന്നാണ് ഇവിടത്തെ ഭൂരിഭാഗം പെണ്‍കുട്ടികളും വെളിപ്പെടുത്തിയിരിക്കുന്നത്.

[youtube]https://www.youtube.com/watch?v=VoXUG0eJQNs[/youtube]

 

 

 

Share news
error: Content is protected !!
Scroll to Top