പരപ്പനങ്ങാടിയില്‍ ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ പിടികൂടി

പിടിയിലായത് വള്ളിക്കുന്ന് എടിഎം കവര്‍ച്ച കേസിലെ പ്രതി

unnamed (1) copyപരപ്പനങ്ങാടി : കോടതിയില്‍ ഹാജരാക്കുവാന്‍ കൊണ്ടു പോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. പരപ്പനങ്ങാടി ജംങ്ഷനിലാണ് സംഭവം അരങ്ങേറിയത്.

റിമാന്‍ഡില്‍ കഴിയുന്ന വള്ളിക്കുന്ന് അരിയലൂരിലെ കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ തകര്‍ത്ത കേസിലെ ഒന്നാം പ്രതിയായ നാടോടി യുവാവ് കുഞ്ഞന്‍ എന്ന അറമുഖന്‍ മാരിയപ്പനാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെ പോലീസ് സ്റ്റേഷന് സമീപത്ത് നിന്ന് പോലീസിന്റെ കയ്യില്‍ നിന്നും കുതറി ഓടുകയായിരുന്നു.

ഇതേ തുടര്‍ന്ന് പിന്നാലെ ഓടിയ പോലീസിനൊപ്പം നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഫോട്ടോ:ഉമ്മര്‍ ഫാറൂഖ്

Share news
error: Content is protected !!
Scroll to Top