ദില്ലി : പതിനാറാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ നാല് മുതല്‍ 12 വരെ ചേരാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
ആദ്യം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും പിന്നീട് സ്പീക്കറെ തെരഞ്ഞെടുക്കലുമാണ് നടക്കുക. ജൂണ്‍ ആറിനാണ് ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ജൂണ്‍ ഒമ്പതിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ജൂലൈയിലായിരിക്കും മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




