Section

malabari-logo-mobile

സൂര്യനെല്ലികേസ് ; ധര്‍മ്മരാജന് വധശിക്ഷ തന്നെ

HIGHLIGHTS : കൊച്ചി : സൂര്യനെല്ലി കേസിലെ മുഖ്യപ്രതി അഡ്വ. ധര്‍മ്മരാജന്റെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബസന്തിന്റെ പെണ്‍കുട്ടിയെ കുറിച്ചു...

convict

കൊച്ചി : സൂര്യനെല്ലി കേസിലെ മുഖ്യപ്രതി അഡ്വ. ധര്‍മ്മരാജന്റെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബസന്തിന്റെ പെണ്‍കുട്ടിയെ കുറിച്ചുള്ള ബാലവേശ്യ എന്ന പരാമര്‍ശം ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി വിധി പറയുകയാണ്.

ധര്‍മ്മരാജന്‍ ഉള്‍പ്പെടെ 32 പ്രതികളുടെ അപ്പീലിലാണ് കോടതി വിധി പറയുന്നത്. ജസ്റ്റീസ് കെ ടി ശങ്കരന്‍, ജസ്റ്റീസ് എംഎല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പറയുന്നത്. പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് കോടതി അപ്പീലുകള്‍ വീണ്ടും പരിഗണിച്ചത്.
ഒന്നാം പ്രതി ഇടുക്കി പുതുച്ചേരി രാജു, രണ്ടാം പ്രതി ഉഷ, മൂന്നാം പ്രതി പികെ ജമാല്‍, അഞ്ചാം പ്രതി ചെറിയാച്ചന്‍ എന്ന ചെറിയാന്‍, ആറാം പ്രതി ഉണ്ണകൃഷ്ണന്‍ നായര്‍, ഏഴാം പ്രതി ജോസ്, ഒമ്പതാം പ്രതി രാജന്‍ എന്ന രാജേന്ദ്രന്‍ നായര്‍, പത്താം പ്രതിയും കോണ്‍ഗ്രസ്സ് നേതാവുമായ കോട്ടയം ആമയന്നൂര്‍ ജേക്കബ് സ്റ്റീഫന്‍, 11 ാം പ്രതി അജി, 12 ാം പ്രതി സതി എന്ന സതീശന്‍, 13 ാം പ്രതി അലി എന്ന അലിയാര്‍, 15 ാം പ്രതി ദാവൂദ്, 16 ാം പ്രതി തുളസി എന്ന തുളസീധരന്‍, 17 ാം പ്രതി അയ്യാവു എന്ന മോഹനന്‍, 18 ാം പ്രതി രാജഗോപാലന്‍ നായര്‍, 20 ാം പ്രതി ബാബു എന്ന ശ്രീകുമാര്‍, 21 ാം പ്രതി മോട്ടോര്‍ സണ്ണി എന്ന സണ്ണി ജോര്‍ജ്ജ്, 22 ാം പ്രതി ജിജി, 24 ാം പ്രതി ബേബി എന്ന ജോസഫ്, 25 ാം പ്രതി സാബു, 27 ാം പ്രതി വര്‍ഗ്ഗീസ്, 28 ാം പ്രതി ജോര്‍ജ്ജ് എന്ന ജോര്‍ജ്ജ് കുട്ടി, 30 ാം പ്രതി അഷറഫ്, 34 ാം പ്രതി അനി എന്ന അനില്‍, 35 ാം പ്രതി ബാബു മാത്യു, 37ാം പ്രതി കെ തങ്കപ്പന്‍, 38 ാം പ്രതി അമ്മിണി എന്ന മേരി, 39 ാം പ്രതി വിലാസിനി എന്നിവരുടെ അപ്പീലിലാണ് ഇന്ന് വിധി പറയാനിരിക്കുന്നത്.

sameeksha-malabarinews

കീഴ്‌ക്കോടതിയുടെ ശിക്ഷാ ഉത്തരവിനെതിരെ പ്രതികളുടെ അപ്പീലാണ് കോടതി പരിഗണിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!