HIGHLIGHTS : സുരേഷ് ഗോപിയുടെ പുതിയ ചിത്രം ജെ. എസ്. കെ. അണിയറയിൽ ഒരുങ്ങുന്നു. സുരേഷ് ഗോപിയോടൊപ്പം അനുപമ പരമേശ്വരൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രണ്ട...

സുരേഷ് ഗോപിയുടെ പുതിയ ചിത്രം ജെ. എസ്. കെ. അണിയറയിൽ ഒരുങ്ങുന്നു. സുരേഷ് ഗോപിയോടൊപ്പം അനുപമ പരമേശ്വരൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം തൃശ്ശൂരിൽ പുരോഗമിക്കുന്നു. പ്രവീൺ നാരായണൻ തിരക്കഥഴെയുതി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണവൻ (DAD) എന്ന അഭിഭാഷകന്റെ വേഷത്തിലാണ് എത്തുന്നത്.ചിന്താമണി കൊലക്കേസിന് ശേഷം ഈ സിനിമയിലാണ് സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നത്.

ഇതൊരു ലീഗൽ ത്രില്ലെർ വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമയാണ്.സുരേഷ് ഗോപിയുടെ 255 മത്തെ സിനിമായാണ് ഇത്.കോസ്മസ് എന്റെർടൈയ്ൻ മെന്റിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ റീനദിവാണ്.
സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷ്,ശ്രുതി രാമചന്ദ്രൻ,ദിവ്യാ പിള്ള,അസ്‌കർ അലി,ബൈജു സന്തോഷ്, രാജത് മേനോൻ, യദു കൃഷ്ണ,കോട്ടയം രമേശ്, ഷോബി തിലകൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
English Summary :