അഗതികളുടെയും അനാഥരുടെയും പുനരധിവാസത്തിന് കടലുണ്ടിയില്‍ ഒരുങ്ങുന്ന നവധാര സ്‌നേഹ ഭവന്‍ നിര്‍മ്മാണത്തിന് ഫണ്ട് നല്‍കി

കടലുണ്ടി: അനാഥരും അഗതികളുമായി ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും വേണ്ടി മണ്ണൂര്‍ പഴബാങ്കിന് സമീപം നവധാര നിര്‍മ്മിക്കുന്ന സ്‌നേഹഭവന്‍ പട്ടയില്‍ അറമുഖന്‍ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് എം.സി.അക്ബര്‍, ഓലശ്ശേരി ശശീധരന്‍, ദിലിപ് കരിങ്കല്ലായി എന്നിവര്‍ നല്‍കിയ ഫണ്ട് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി ഏറ്റുവാങ്ങി.

നവധാരയില്‍ നടന്ന ചടങ്ങില്‍ സി.സി.ബാവ അധ്യക്ഷത
വഹിച്ചു.
മുഖ്യാതിഥി അണ്ടിപ്പറ്റ് ബാബു, സി.കെ.സത്യന്‍, പനക്കല്‍ പ്രേമരാജ്, എ.സിദ്ധാര്‍ത്ഥന്‍, സി.എം.സതീദേവി ടീച്ചര്‍, എന്‍.കെ. ബിച്ചിക്കോയ, വെണ്‍മണി ഹരിദാസ്, ഉദയന്‍ കാര്‍ക്കോളി തുടങ്ങിയവര്‍ സംസാരിച്ചു.

എ.ടി. സുബ്രമണ്യന്‍ സ്വാഗതവും ബാലന്‍ പാലനാടന്‍ നന്ദിയും പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top