Section

malabari-logo-mobile

താനൂരില്‍ റെയില്‍വേ ട്രാക്കിനടുത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി

HIGHLIGHTS : Dead body of young man found near railway track at tanur

താനൂര്‍ : യുവാവിനെ മൂലക്കല്‍ പാലകുറ്റി പാലം റെയില്‍വെ ട്രാക്കിന് സമീപം കുറ്റികാടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി. കോഴിക്കോട് എലത്തൂര്‍ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന തണ്ടശ്ശേരി വാസുവിന്റെ മകന്‍ ആകാശ് (27) നെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്.

ട്രെയിന്‍ തട്ടിതലക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന് മരിച്ചതാകാമെന്നാണ് നിഗമനം. ചമ്രവട്ടത്ത് മാര്‍ബിള്‍ ജോലിക്കാരനായ ആകാശ് കൂടെയുള്ള ജോലിക്കാരുമായി നാട്ടിലേക്ക് പുറപ്പെട്ടതാണന്ന് പറയുന്നു,

sameeksha-malabarinews

താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി തിരൂര്‍ ഗവ: ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!