ജോയിന്റ് ആര്‍.ടി.ഓക്ക് യാത്രയയപ്പ് നല്‍കി

തിരൂരങ്ങാടി: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജനകീയനായ ഉദ്യോഗസ്ഥന്‍ തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈറിന് തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് യാത്രയയപ്പ് നല്‍കി. കെ.പി.എ മജീദ് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബിന്റെ ഉപഹാരം എം.എല്‍.എ സുബൈറിന് കൈമാറി.

പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായ ചടങ്ങില്‍ മികച്ച റിപ്പോര്‍ട്ടറായി തെരഞ്ഞെടുത്ത പ്രകാശ് പോക്കാട്ടിനെ ആദരിച്ചു. ഷനീബ് മൂഴിക്കല്‍, എം.ടി മന്‍സൂറലി, കെ എം അബ്ദുല്‍ ഗഫൂര്‍, മുസ്താഖ് കൊടിഞ്ഞി, രജസ്ഖാന്‍ മാളിയാട്ട്, അഷ്റഫ് തച്ചറപടിക്കല്‍, മുസ്തഫ ചെറുമുക്ക്, മുഹമ്മദ് യാസീന്‍ തിരൂര്‍, വി ബാലകൃഷ്ണന്‍, എം അനസ്, ഹമീദ് തിരൂരങ്ങാടി പ്രസംഗിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top