ക്രെയിന്‍ സ്‌കൂട്ടറിലിടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത കക്കാട് ക്രൈയിന്‍ സ്‌കൂട്ടറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. കക്കാട് സ്വദേശി കൂര്‍മ്മത്ത് കോലത്തിയില്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഫാത്തിമ ലമിയ (11), പാലച്ചിറമാട് സ്വദേശി നിഹാല്‍ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ എട്ടു മണിയോടെയാണ് അപകടം.

നിഹാലിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും ഫാത്തിമ ലമിയയെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top