ദില്ലി : ഓടികൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളുടെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്. ഈ കേസില്‍ നാല് പേരെയാണ് വധശിക്ഷക്ക് വിധിച്ചിരുന്നത്.
കേസിലെ മറ്റ് രണ്ട് പ്രതികളായ മുകേഷ്, പവന്‍ എന്നിവരുടെ വധശിക്ഷ മാര്‍ച്ചില്‍ സ്റ്റേ ചെയ്തിരുന്നു. ഇതോടെ എല്ലാ പ്രതികളുടെയും വധശിക്ഷക്ക് താല്‍ക്കാലിക സ്റ്റേ ആയി 6 പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഒരു പ്രതി മൈനര്‍ ആയതിനാല്‍ പരമാവധി ശിക്ഷയായി 3 വര്‍ഷത്തെ തടവ് മാത്രമാണ് ലഭിച്ചത്. മറ്റൊരു പ്രതി വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് ദില്ലി ഹൈക്കോടതി അത്യപൂര്‍വ്വമായ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത പ്രതികള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ താല്‍ക്കാലിക ആശ്വാസം ലഭിച്ചിരിക്കുന്നത്.




