പരപ്പനങ്ങാടി : ശക്തമായ മഴയെ തുടര്‍ന്ന് കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളും തെങ്ങുകളും കടലെടുത്തു.

സദ്ദാം ബീച്ചിലെ പുളിക്കലകത്ത് ഹംസക്കോയയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. ചേക്കിന്റെ പുരക്കല്‍ സാജിതയുടെ താമസസ്ഥലത്തുള്ള ഷെഡ്ഡ് ഭാഗികമായും കടലെടുത്തു.
പുത്തന്‍ കടപ്പുറത്ത് സ്ഥിതി ചെയ്യുന്ന അംഗന്‍വാടിയിയും കടലാക്രമണ ഭീഷണിയിലാണ്.
കടലാക്രമണം രൂക്ഷമായതോടെ തീരദേശങ്ങളിലെ ആളുകള്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





