മദ്യവില്‍പ്പന കൊഴുപ്പിക്കാന്‍ നക്ഷത്ര ബാറില്‍ പെണ്‍കുട്ടികളുടെ നൃത്തം

41843തൃശ്ശൂര്‍ : തൃശ്ശൂരിലെ സ്വകാര്യ നക്ഷത്ര ബാറില്‍ മദ്യപരെ ആകര്‍ഷിക്കാന്‍ അല്‍പ്പ വസ്ത്രധാരികളായ വിദേശ പെണ്‍കുട്ടികളുടെ നൃത്തം. തൃശ്ശൂരിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന ജോയ്‌സ് പാലസ് എന്ന സ്വകാര്യ ബാറിലാണ് ഇത്തരത്തില്‍ ഫിലിപ്പൈന്‍സില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ നൃത്തപരിപാടി നടന്നുകൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘമാണ് ഒളിക്യാമറയില്‍ പകര്‍ത്തിയ ഈ രംഗങ്ങള്‍ പുറത്ത് വിട്ടത്.

രാത്രികാലങ്ങളില്‍ ബാറിന്റെ രണ്ടാം നിലയിലെ ഇരുണ്ട മുറിയിലെ അരണ്ട വെളിച്ചത്തിലാണ് പെണ്‍കുട്ടികളുടെ പാട്ടും നൃത്തവും അരങ്ങേറുന്നത്. ഈ നൃത്തം പലപ്പോഴും പുലര്‍ച്ചെ വരെ നീളാറുണ്ട്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഡാന്‍സ് ബാറുകള്‍ക്കെതിരെ മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കേരളത്തില്‍ ഇത് അരങ്ങേറുന്നത്.

അതേസമയം ഈ വാര്‍ത്ത പുറത്തു വന്നതോടെ ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

[youtube]http://www.youtube.com/watch?v=qD4hzr043Os[/youtube]

Share news
error: Content is protected !!
Scroll to Top