കൊച്ചി : സൂഫിയ മഅ്ദനിക്ക് ജയില്‍ മോചിതനായ ഭര്‍ത്താവ് മഅ്ദനിയെ കാണാന്‍ ബംഗ്ലൂരുവില്‍ പോകാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കി. ഒരു മാസത്തേക്കാണ് അനുമതി നല്‍കിയത്. ബംഗ്ലൂരുവിലേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സൂഫിയ മഅ്ദനി വെള്ളിയാഴ്ചയാണ് എന്‍ഐഎ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ആശുപത്രിയില്‍ മഅ്ദനിയെ പ്രവേശിപ്പിക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ അനുവദിക്കണം എന്നായിരുന്നു സൂഫിയയുടെ ആവശ്യം. ഇതിനുള്ള മറുപടി സമര്‍പ്പിക്കാന്‍ എന്‍ഐഎ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി ഇന്നത്തേക്ക് പരിഗണിച്ചത്.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയ മഅ്ദനിക്ക് നിലവില്‍ കേരളത്തില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതിയില്ലായിരുന്നു. ഇന്നലെയാണ് മഅ്ദനി ജയില്‍ മോചിതനായത്.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ 2009 ലാണ് സൂഫിയ മഅ്ദനി അറസ്റ്റിലാവുന്നത്. ആദ്യം തയ്യാറാക്കിയ പ്രതി പട്ടികയില്‍ സൂഫിയയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ സംഭവത്തില്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെയും സൂഫിയയുടെയും പങ്കിനെ കുറിച്ച് അനേ്വഷിക്കണമെന്ന് ആവശ്യപ്പെട്ട് പിഡി ജോസഫ് എന്നയാള്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയെ തുടര്‍ന്നാണ് പുനരനേ്വഷണം നടത്തിയത്.




