സീരിയല്‍ നടിയുടെ കൊലപാതകം; കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് മാതാവ്

thumbകോഴിക്കോട്: സീരിയല്‍ നടി പ്രിയങ്കയുടെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് പ്രിയങ്കയുടെ മാതാവ് ജയലക്ഷ്മി. കേസനേ്വഷണം അട്ടിമറിക്കാന്‍ രാഷ്ട്രീയ പോലീസ് തലത്തില്‍ ഗൂഡാലോചന നടക്കുന്നതായും പ്രിയങ്കയുടെ അമ്മ ആരോപിച്ചു.

കോഴിക്കോട് അശോകപുരത്തെ ഫ്‌ളാറ്റില്‍ വിവാഹ വാഗ്ദാനം നല്‍കി തന്റെ മകളെ താമസിപ്പിച്ച് പിന്നീട് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിന് പിന്നില്‍ നെടുമ്പാശ്ശേരി സ്വര്‍ണകടത്ത് കേസില്‍ പിടിയിലായ മാഹി സ്വദേശി ഫയസിന് പങ്കുണ്ടെന്ന് നേരത്തെ ജയലക്ഷ്മി ആരോപിച്ചിരുന്നു.

ഇപ്പോള്‍ ഈ കേസില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് സജീവമായി ഇടപ്പെട്ടതോടെയാണ് കേസിന്റെ തുടര്‍ നടപടികള്‍ പ്രതിസന്ധിയിലായതെന്ന് ജയലക്ഷ്മിയുടെ ആരോപണം. ഇത്തരത്തിലുള്ള രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷമായിട്ടും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് കഴിയാത്തതിന് കാരണമെന്നും അവര്‍ ആരോപിക്കുന്നു. കൂടാതെ കേസില്‍ നിന്നും പിന്‍വാങ്ങാനായി തനിക്ക് കോടികള്‍ വാഗ്ദാനം നല്‍കിയതായും ജയലക്ഷ്മി പറഞ്ഞു. അതേസമയം തന്റെ മകളുടെ ഘാതകരെ കണ്ടെത്തുന്നതുവരെ കേസില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അവര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top